എസ്.ജെ.എം ജില്ലാ കമ്മിറ്റി സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണം ബന്തിയോട്ട്; വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

Nov 24, 2026 - 12:03
എസ്.ജെ.എം ജില്ലാ കമ്മിറ്റി സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണം ബന്തിയോട്ട്; വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

ബന്തിയോട്: മൂന്ന് പതിറ്റാണ്ടിലേറെക്കാലം സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന് (എസ്.ജെ.എം) അതുല്യമായ നേതൃത്വം നൽകുകയും കേരളത്തിലെ മദ്റസാ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും അധ്യാപകരുടെ ക്ഷേമത്തിനും നിർണ്ണായക പങ്കുവഹിക്കുകയും ചെയ്ത മർഹൂം സയ്യിദ് അലി ബാഫഖി തങ്ങളുടെ അനുസ്മരണ സമ്മേളനത്തിന് ബന്തിയോട്ട് ഒരുക്കങ്ങൾ തുടങ്ങി. എസ്.ജെ.എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 28 ശനിയാഴ്ച രാവിലെ 10 മണിക്ക് ബന്തിയോട് ടൗൺ മിഫ്താഹുൽ ഉലൂം മദ്റസയിലാണ് അനുസ്മരണ സംഗമം നടക്കുന്നത്. സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ബന്തിയോട് ടൗൺ മിഫ്താഹുൽ ഉലൂം മദ്റസയിൽ ചേർന്ന യോഗത്തിൽ എസ്.ജെ.എം ജില്ലാ പ്രസിഡന്റ് അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും സമസ്ത മേഖല ജനറൽ സെക്രട്ടറി മുഹമ്മദലി അഹ്സനി ആമുഖ പ്രഭാഷണവും നടത്തി. സംഘടനാ രംഗത്ത് സയ്യിദ് അലി ബാഫഖി തങ്ങൾ നൽകിയ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വവും മദ്റസാധ്യാപക സമൂഹത്തിന് അദ്ദേഹം പകർന്നുനൽകിയ ആത്മീയവും സംഘടനാപരവുമായ കരുത്തും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന രീതിയിലായിരിക്കും അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുകയെന്ന് നേതാക്കൾ വ്യക്തമാക്കി. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഖാദിർ സഅദി, സയ്യിദ് മുസ്തഫ തങ്ങൾ, ഇല്യാസ് കൊറ്റുമ്പ, സിയാദ് സഅദി കനിയാല, അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ പേരാൽ, സവാദ് മുസ്‌ലിയാർ കുമ്പോൽ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി. 

സ്വാഗതസംഘം ഭാരവാഹികളായി മൂസ ഹാജി ബന്തിയോട് (ചെയർമാൻ), സയ്യിദ് മുസ്തഫ തങ്ങൾ, മുഹമ്മദലി അഹ്സനി, സഹൽ സഖാഫി കൊടിയമ്മ (വൈസ് ചെയർമാൻമാർ), മൂസ ഫാളിലി ചിമ്പരം (ജനറൽ കൺവീനർ), ഇർഷാദ് സഅദി, അബൂബക്കർ മുട്ടം, അഷ്റഫ് മുസ്‌ലിയാർ (ജോയിന്റ് കൺവീനർമാർ), യൂസുഫ് സഖാഫി കനിയാല (ഫിനാൻസ്) എന്നിവരെ തിരഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0