സമസ്ത സെന്റിനറി; കുമ്പള മേഖല നേതൃസംഗമം നാളെ
കുമ്പള: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ആഘോഷ പരിപാടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായി കുമ്പള മേഖല മുശാവറയുടെയും സഹോദര സംഘടന നേതാക്കളുടെയും പ്രത്യേക സംഗമം നാളെ ബുധൻ വൈകുന്നേരം 4 മണിക്ക് മുഹിമ്മാത്തിൽ നടക്കും.
മേഖല മുശാവറ പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി കൊടിയമ്മയുടെ അധ്യക്ഷതയിൽ ചേരുന്ന സംഗമം ജില്ലാ മുറാഖിബ് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ അൽ ഹൈദ്രോസി കല്ലക്കട്ട ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാൻ അഹ്സനി മുഹിമ്മാത്ത് ചർച്ചകൾക്ക് നേതൃത്വം നൽകും. സയ്യിദ് അഹമ്മദുൽ കബീർ ജമലുല്ലൈലി കര, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, ജമാൽ സഖാഫി പെർവാഡ്, അബ്ബാസ് സഖാഫി മൻട്ടമ, ലത്തീഫ് സഖാഫി, മുഹമ്മദ് സഖാഫി കുട്ട്യാളം, സഈദ് മാസ്റ്റർ തുടങ്ങിയവർ സംസാരിക്കും.
പരിപാടിയിൽ മേഖല മുശാവറ അംഗങ്ങൾക്ക് പുറമെ കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ജെ.എം, എസ്.എം.എ തുടങ്ങിയ പ്രസ്ഥാന കുടുംബത്തിലെ കാബിനറ്റ് അംഗങ്ങളാണ് പ്രതിനിധികൾ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0