ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ഇംഗ്ലീഷ് ജീവചരിത്ര ഗ്രന്ഥം 'വൺ ടൈം, വൺ ലൈഫ്' ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

Nov 11, 2026 - 11:04
ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ഇംഗ്ലീഷ് ജീവചരിത്ര ഗ്രന്ഥം 'വൺ ടൈം, വൺ ലൈഫ്' ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

ഷാർജ: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ജീവിതം പ്രമേയമാക്കിക്കൊണ്ടുള്ള ഇംഗ്ലീഷ് ജീവചരിത്ര ഗ്രന്ഥം 'വൺ ടൈം, വൺ ലൈഫ്' 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് പ്രകാശനം ചെയ്തു. എഴുത്തുകാരനും ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ സംഘാടക മേധാവിയുമായ അഹ്മദ് അല്‍ മുശ്താഗല്‍, അബൂദബി സര്‍ക്കാര്‍ ചീഫ് ലൈബ്രേറിയന്‍ ബാശിര്‍ ബക്കിക്ക് ആദ്യപ്രതി നൽകിയാണ് പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മാജിക് മൂൺ പബ്ലിക്കേഷൻസ്' പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം സലാം കൊളിക്കൽ ആണ് രചിച്ചിരിക്കുന്നത്. മതപണ്ഡിതന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, സാമൂഹിക സേവകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ജീവിതവും സംഭാവനകളും പ്രവര്‍ത്തനവഴികളും 15 അധ്യായങ്ങളിലായി വിശദമായി അവതരിപ്പിക്കുന്ന പുസ്തകത്തിന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ഡോ. അനിൽ സേഥിയാണ് അവതാരിക തയ്യാറാക്കിയിട്ടുള്ളത്. യാസിർ അറഫാത്ത്, എം.കെ. ഷബീർ, ഡോ. എൻ.പി അഹമ്മദ് ജുനൈദ്, ആദില ഹുസൈൻ എന്നിവരാണ് സഹരചയിതാക്കൾ.

ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും ചരിത്രകാരനുമായ ഡോ. കെ.കെ. എൻ കുറുപ്പ്, അൽ ശിഫ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് കാസിം, സിറാജ് പത്രാധിപർ ഷരീഫ് കാരശ്ശേരി, ഫ്‌ളോറ ഹസന്‍ ഹാജി പ്രസംഗിച്ചു. മാജിക് മൂണ്‍ പബ്ലിഷേഴ്‌സിന്റെ ഗ്ലോബല്‍ അഫേഴ്‌സ് ഡയറക്ടര്‍ സയ്യിദ് മിഹ്‌റാജ്, സെയില്‍സ് ഹെഡ് പ്രഭാത് ശര്‍മ, നൗ ഇന്ത്യ ന്യൂസ് എഡിറ്റര്‍ മുനീര്‍ പാണ്ഡ്യാല പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0