സമസ്ത കാസർഗോഡ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
കാസർഗോഡ്: 'സമസ്ത നൂറ് പ്രകാശ വർഷങ്ങൾ' എന്ന ശീർഷകത്തിൽ വിപുലമായി ആചരിച്ചുവരുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അംഗത്വ ക്യാമ്പയിന്റെ ഭാഗമായുള്ള ജില്ലാ കൗൺസിലും പുന:സംഘടനയും ജാമിഅ സഅദിയ്യയിൽ വെച്ച് നടന്നു. ജില്ലയിലെ എട്ടു മേഖലകളിലും ജനറൽ ബോഡിയും പുനസംഘടനയും പൂർത്തിയാക്കിയാണ് ജില്ലാ കൗൺസിൽ ചേർന്നത്. ജനറൽ ബോഡിയുടെ ഭാഗമായി നടന്ന മുശാവറ കല്ലക്കട്ട സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയിൽ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പുന:സംഘടനയ്ക്ക് നേതൃത്വം നൽകി. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ വിഷയാവതരണം നടത്തി.
തുടർന്ന് നടന്ന ഉലമ സംഗമം സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ എ.പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് ഉദ്ഘാടനം ചെയ്‌തു. അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ പ്രവർത്തന റിപ്പോർട്ടും വൈ.എം അബ്ദുറഹ്മാൻ അഹ്സനി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സയ്യിദ് അഷ്റഫ് തങ്ങൾ ആദൂർ പ്രാർത്ഥന നടത്തി. ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, മൂസൽ മദനി, സയ്യിദ് ഇബ്രാഹിം ഹാദി ചൂരി, സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, സയ്യിദ് ജലാലുദ്ധീൻ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. കെ.പി. ഹുസൈൻ സഅദി കെ.സി. റോഡ് സ്വാഗതവും മുഹ് യിദ്ദീൻ സഅദി ചേരൂർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ (പ്രസിഡന്റ്), മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ (ജനറൽ സെക്രട്ടറി), എ.പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സയ്യിദ് ഹസനുൽ അഹദൽ തങ്ങൾ, സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, സയ്യിദ് അഷ്റഫ് തങ്ങൾ ആദൂർ, ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. കെ.പി. ഹുസൈൻ സഅദി കെ.സി. റോഡ്, എ.ബി. മുഹ് യിദ്ദീൻ സഅദി ചേരൂർ, വൈ.എം. അബ്ദുറഹ്മാൻ അഹ്സനി, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി എന്നിവരെ സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0