ബഹ്‌റുൽ ഉലൂം ഒ കെ ഉസ്താദ് അവാർഡ് മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർക്ക്
മലപ്പുറം: ദർസ് അധ്യാപന രംഗത്തെ മികച്ച സേവനങ്ങൾക്കുള്ള ബഹ്‌റുൽ ഉലൂം ഒ.കെ ഉസ്താദ് സ്മാരക വിദ്യാഭ്യാസ അവാർഡിന് താജുശ്ശരീഅ മഞ്ഞപ്പറ്റ ഉസ്താദ് അർഹനായി. ഒ.കെ ഉസ്താദിന്റെ ശിഷ്യ കൂട്ടായ്മയായ റാബിത്വത്തുൽ ഉലമയുടെ കീഴിൽ നവംബർ 26-ന് തൃശൂർ പന്നിത്തടം ടെൽക്കോൺ കൺവെൻഷൻ സെന്ററിൽ വെച്ചാണ് അവാർഡ് ദാന ചടങ്ങ് നടക്കുന്നത്. 'ഒ.കെ ഉസ്താദ്: ജീവിതം, ദർശനം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന അക്കാദമിക് കോൺഫറൻസിൽ വെച്ച് റഈസുൽ ഉലമ സുലൈമാൻ മുസ്ലിയാരും സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും ചേർന്ന് അവാർഡ് സമ്മാനിക്കും.
ദർസ് അധ്യാപനത്തിലും മതപ്രബോധന രംഗത്തും താജുശ്ശരീഅ മഞ്ഞപ്പറ്റ മുസ്ലിയാർ നൽകിയ നീണ്ട കാലത്തെ നിസ്വാർത്ഥ സേവനങ്ങൾക്കുള്ള അർഹമായ അംഗീകാരമാണ് ഈ പുരസ്കാരമെന്ന് പ്രത്യേക ജൂറി വിലയിരുത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0