അമീനുശ്ശരീഅ: സയ്യിദ് അലി ബാഫഖി തങ്ങൾ വഫാത്തായി
കോഴിക്കോട്: സമസ്ത ഉപാധ്യക്ഷനും ജാമിഅ മർകസുസ്സഖാഫത്തിസ്സുന്നിയ്യയുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ വഫാത്തായി. 88 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
കേരളത്തിലെ പ്രശസ്തമായ ബാഫഖി തങ്ങൾ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാളായിരുന്നു. യമനിലെ തരീമിൽ നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിലെത്തിയ സയ്യിദ് അഹ്മദ് ബാഫഖിയുടെ പരമ്പരയിലാണ് അദ്ദേഹം ജനിച്ചത്. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് ഫൈസി ബിരുദം നേടിയ തങ്ങൾ പതിറ്റാണ്ടുകളായി കേരളത്തിലെ മത-വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്.
മർകസിന്റെ സ്ഥാപന കാലം മുതൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരോടൊപ്പം ചേർന്ന് സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതവും സേവനങ്ങളും ആസ്പദമാക്കി "സൗമ്യനായ സയ്യിദ്" എന്ന പേരിൽ ജീവചരിത്ര ഗ്രന്ഥവും പുറത്തിറങ്ങിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0