നെടുമ്പാശ്ശേരി വാഹനാപകടം: മുഖ്യപ്രതിയുടേയും കൂട്ടാളികളുടെയും ജാമ്യാപേക്ഷ തള്ളി

Oct 28, 2026 - 11:53
നെടുമ്പാശ്ശേരി വാഹനാപകടം: മുഖ്യപ്രതിയുടേയും കൂട്ടാളികളുടെയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിലെ മുഖ്യപ്രതി സുഹൈൽ സജീവിൻ്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. മറ്റ് പ്രതികളായ നിനവ്, ജോയൽ, അമിൻ എന്നിവരുടെ ജാമ്യഹർജിയും കോടതി അംഗീകരിച്ചില്ല. ഇവരുടെ ജാമ്യഹർജി നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും നിരസിച്ചിരുന്നു. 2026 ഒക്ടോബർ 11-ന് കൊച്ചി നെടുമ്പാശ്ശേരിക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ ഈ വാഹനാപകടം നടന്നത്. അപകടത്തിൽ ദേവിക (വയനാട്), ഗോപിക (പാലക്കാട്), ഇജാസ് (കർണാടക) എന്നിവരാണ് ദാരുണമായി മരിച്ചത്. 

അപകടസമയത്ത് വാഹനം മണിക്കൂറിൽ 150-160 കിലോമീറ്റർ ഭീകര വേഗതയിലായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മുഖ്യപ്രതി സുഹൈലിന്റെ രക്തപരിശോധനയിൽ അനുവദനീയമായ അളവിനേക്കാൾ അഞ്ച് ഇരട്ടിയിലധികം മദ്യം ഉള്ളതായി കണ്ടെത്തിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0