ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനിടയിൽ സൈബർ തട്ടിപ്പ്; യുവാവിന് 2.73 ലക്ഷം രൂപ നഷ്ടപ്പെട്ടു
കാസർകോട്: ഐ.ആർ.സി.ടി.സി ആപ്പ് വഴി തത്ക്കാൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടയിൽ യുവാവിന് 2,73,260 രൂപ നഷ്ടപ്പെട്ടതായി പരാതി. ഇരിയണ്ണി കാട്ടിപ്പള്ള സ്വദേശിയുടെ പരാതിയിലാണ് ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പരാതിക്കാരൻ ഗൂഗിളിൽ സേർച്ച് ചെയ്ത് ലിങ്ക് ചെയ്ത അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഒക്ടോബർ നാലിന് രാവിലെ 11 മണിക്കും അഞ്ചിന് രാവിലെ എട്ടുമണിക്കും ഇടയിലുള്ള സമയത്താണ് ആപ്പ് ഉപയോഗിച്ച് തത്ക്കാൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തത്. വിവിധ ആപ്പുകളിൽ നിന്ന് വെരിഫിക്കേഷൻ കോഡുകൾ വന്നതിന് പിന്നാലെയാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതെന്ന് ആദൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വ്യക്തമാക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0