സമസ്ത കുമ്പള മേഖല ഹഫ്‌ലത്തുൽ ഉലമ 28ന് മുട്ടം മഖ്‌ദൂമിയ്യയിൽ

Oct 26, 2026 - 09:51
സമസ്ത കുമ്പള മേഖല ഹഫ്‌ലത്തുൽ ഉലമ 28ന് മുട്ടം മഖ്‌ദൂമിയ്യയിൽ

ബന്തിയോട്: 'നൂർ പ്രകാശ വർഷങ്ങൾ' എന്ന ശീർഷകത്തിൽ നടത്തിവരുന്ന മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കൊണ്ട് സമസ്ത കുമ്പള മേഖല സമ്മേളനമായ 'ഹഫ്‌ലത്തുൽ ഉലമ' ഈ മാസം 28ന് മുട്ടം മഖ്ദൂമിയയിൽ നടക്കും. മേഖല പരിധിയിലെ അറുനൂറിലേറെ പണ്ഡിതന്മാർ സംബന്ധിക്കുന്ന പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. 

ഇതുസംബന്ധമായി ചേർന്ന സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ മേഖല വൈസ് പ്രസിഡന്റ് അബ്ദുസ്സലാം ദാരിമി കുബണൂരിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി കൊടിയമ്മ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി അഹ്സനി വിഷയാവതരണവും മൂസ സഖാഫി കളത്തൂർ പദ്ധതി അവതരണവും നടത്തി. ജമാലുദ്ധീൻ സഖാഫി പെർവാഡ് സ്വാഗതവും സവാദ് സഅദി അൽ അഫ്‌ളലി നന്ദിയും പറഞ്ഞു. 

ഭാരവാഹികളായി സയ്യിദ് മുസ്തഫ തങ്ങൾ മുട്ടം (ചെയർമാൻ), അബൂബക്കർ കുവൈത്ത് (ജനറൽ കൺവീനർ), മോണു കുന്നിൽ (ട്രഷറർ), സവാദ് സഅദി അൽ അഫ്ളലി പെർവാഡ് (വർക്കിംഗ് സെക്രട്ടറി) എന്നിവരുൾപ്പെടുന്ന പുതിയ സ്വാഗതസംഘം ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0