വ്യാജ ഇമെയിൽ വഴി 1.64 കോടി രൂപ തട്ടിയെടുത്തതായി പരാതി; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: വ്യാജ ഇമെയിൽ വിലാസം നിർമ്മിച്ച് ആശയവിനിമയം നടത്തി ലുലു ഗ്രൂപ്പിൽ നിന്ന് 1.64 കോടി രൂപ തട്ടിയെടുത്തതായി പരാതി. അന്താരാഷ്ട്ര റീട്ടെയ്ൽ വ്യാപാര ശൃംഖലയായ ലുലു ഗ്രൂപ്പുമായി ദീർഘകാലമായി വ്യാപാരബന്ധമുള്ള ഇറ്റലിയിലെ ഒരു കമ്പനിയുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തോട് സാമ്യമുള്ള വ്യാജ വിലാസം ഉണ്ടാക്കിയാണ് പ്രതികൾ കബളിപ്പിക്കൽ നടത്തിയത്. ഇറ്റാലിയൻ കമ്പനിയിൽ നിന്നും ഗെയിമിംഗ് ഉപകരണങ്ങൾ വാങ്ങിയ വകയിൽ ലുലു ഗ്രൂപ്പ് നൽകാനുണ്ടായിരുന്ന പണമാണ് ഇത്തരത്തിൽ തട്ടിയെടുത്തത്.
വിദേശ കമ്പനിയുടെ പേരിൽ ആൾമാറാട്ടം നടത്തി വലിയ തുക തട്ടിയെടുത്ത സംഭവത്തിൽ കൊച്ചി സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 2 മുതൽ 29 വരെയുള്ള കാലയളവിലാണ് ഈ തട്ടിപ്പ് അരങ്ങേറിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0