മഹല്ല് തലത്തിൽ ഉലമ ഉമറാ കൂട്ടായ്മ സുദൃഢമാക്കണം: സമസ്ത മുള്ളേരിയ മേഖല ഹഫ്‌ലത്തുൽ ഉലമ സമാപിച്ചു 

Oct 22, 2026 - 16:35
Oct 22, 2026 - 17:29
മഹല്ല് തലത്തിൽ ഉലമ ഉമറാ കൂട്ടായ്മ സുദൃഢമാക്കണം: സമസ്ത മുള്ളേരിയ മേഖല ഹഫ്‌ലത്തുൽ ഉലമ സമാപിച്ചു 

മുള്ളേരിയ: വർധിച്ചുവരുന്ന സാമൂഹിക തിന്മകൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി മുന്നേറണമെന്നും മഹല്ല് തലത്തിൽ ഉലമ ഉമറാ കൂട്ടായ്മ സുദൃഢമാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുള്ളേരിയ മേഖല ജംഇയ്യത്തുൽ ഉലമ പണ്ഡിത സംഗമം ആഹ്വാനം ചെയ്തു. ധൂർത്തിനും ദുരാചാരങ്ങൾക്കുമെതിരെ പൊതുജന ബോധവൽക്കരണത്തിന് സ്ഥിരം വേദികൾ ഉണ്ടാകാൻ ഇമാമുമാർ നേതൃത്വം നൽകണം. സാമൂഹിക ജീർണതകൾക്കെതിരെ നിർഭയമായി ശബ്ദമുയർത്തുകയും മഹല്ല് നേതൃത്വം ഇമാമുമാർക്ക് പിന്തുണ നൽകി നാട്ടുദർസുകളിലൂടെ മഹല്ലിന്റെ ആത്മീയ ചൈതന്യം തിരിച്ചുകൊണ്ടുവരണമെന്നും സംഗമം അഭിപ്രായപ്പെട്ടു.

മുള്ളേരിയ റോള ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ പ്രാർത്ഥന നടത്തി. മേഖലാ പ്രസിഡണ്ട് ഇബ്രാഹിം ദാരിമി ഗുണാജെ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി എസ് അബ്ദുല്ല കുഞ്ഞി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ അഹ്‌സനി മുഹിമ്മാത്ത്, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. മൂസൽ മദനി  തലക്കി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ശറഫുസ്സാദാത്ത് സയ്യിദ് അഷ്‌റഫ് തങ്ങൾ ആദൂർ, സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം, സയ്യിദ് ജലാൽ തങ്ങൾ ആദൂർ, അബൂബക്കർ ഫൈസി കുമ്പഡാജെ, എം പി അബ്ദുള്ള ഫൈസി പ്രസംഗിച്ചു. ഉമർ സഖാഫി കർന്നൂർ പ്രവർത്തന റിപ്പോർട്ടും ഹാരിസ് ഹിമമി സഖാഫി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി സ്വാഗതവും അബൂബക്കർ കാമിൽ സഖാഫി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0