സമസ്ത സെന്റിനറി; കാസർകോട് ജില്ലാ മുതഅല്ലിം സമ്മേളനത്തിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു
കാസർകോട്: സമസ്തയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വരുന്ന നവംബർ 7-ന് കാസർകോട് സഅദിയ്യയിൽ വെച്ച് നടക്കാനിരിക്കുന്ന ജില്ലാ മുതഅല്ലിം സമ്മേളനത്തിന്റെ രജിസ്ട്രേഷൻ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു. മുഹിമ്മാത്ത് ദഅവ സെക്ടറിൽ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ രജിസ്ട്രേഷൻ ജില്ല ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എസ്.എസ്.എഫ് കാസർകോട് ജില്ലാ പ്രസിഡന്റ് റഈസ് മുഈനി, ജനറൽ സെക്രട്ടറി ബാദുഷാ സഖാഫി, സെക്രട്ടറി മൻഷാദ് അഹ്സനി തുടങ്ങിയവർ സംബന്ധിച്ചു.
സമ്മേളനത്തിന്റെ വിജയത്തിനായി ജില്ലയിലെ വിവിധ ദഅവ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് എസ്.എസ്.എഫ് കാസർകോട് ജില്ലാ ദഅവ സിൻഡിക്കേറ്റിന്റെ നേതൃത്വത്തിൽ വിപുലമായ പര്യടനം നടന്നു വരുന്നുണ്ട്. ക്യാമ്പസുകളിലെ വിദ്യാർത്ഥികളെ നേരിട്ട് കണ്ട് സമ്മേളനത്തിന്റെ പ്രാധാന്യം വിശദീകരിക്കുകയും ഓൺലൈൻ/ഓഫ്‌ലൈൻ രജിസ്ട്രേഷനുകൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നത് വിദ്യാർത്ഥികൾക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
നവംബർ 7-ന് സഅദിയ്യയിൽ വെച്ച് നടക്കുന്ന സമ്മേളനത്തെ വരവേൽക്കാനായി വിപുലമായ ഒരുക്കങ്ങളാണ് ജില്ലയിൽ പുരോഗമിക്കുന്നത്. ദഅവ വിദ്യാർത്ഥികളുടെ വലിയൊരു സംഗമത്തിന് വേദിയാകുന്ന ഈ സമ്മേളനം ചരിത്രവിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0