വഖഫ് ബോർഡ് പ്രാതിനിധ്യം: പരിഗണന ലഭിക്കാത്തവർക്ക് മറ്റ് ബോർഡുകളിൽ അവസരം നൽകുമെന്ന് സാദിഖ് അലി തങ്ങൾ 

Oct 18, 2026 - 16:28
വഖഫ് ബോർഡ് പ്രാതിനിധ്യം: പരിഗണന ലഭിക്കാത്തവർക്ക് മറ്റ് ബോർഡുകളിൽ അവസരം നൽകുമെന്ന് സാദിഖ് അലി തങ്ങൾ 

മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയിൽ സുന്നി സംഘടനകളെ തഴഞ്ഞുവെന്ന ആരോപണങ്ങൾക്ക് വിശദീകരണവുമായി മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ രംഗത്ത്. എല്ലാ മുസ്ലിം സംഘടനകൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടാണ് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.  

വഖഫ് ബോർഡിൽ നേരിട്ട് പ്രാതിനിധ്യം ലഭിക്കാത്തവർക്ക് ഹജ്ജ് കമ്മിറ്റി, മദ്രസ ക്ഷേമനിധി ബോർഡ് തുടങ്ങിയ മറ്റ് പ്രധാന സമിതികളിൽ അവസരം നൽകുമെന്നും സാദിഖ് അലി തങ്ങൾ അറിയിച്ചു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ളതല്ല വഖഫ് ബോർഡ്. മറിച്ച്, എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങളും സ്ഥാപനങ്ങളുടെ പ്രതിസന്ധികളും നിഷ്പക്ഷമായി പരിഹരിക്കുക എന്നതാണ് ബോർഡിന്റെ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

സമസ്ത ഇ.കെ വിഭാഗത്തിന് വഖഫ് ബോർഡിൽ രണ്ട് പ്രതിനിധികളുണ്ടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ബോർഡ് ചെയർമാൻ മായിൻ ഹാജിയും മുസ്തഫൽ ഫൈസിയും സമസ്തയുടെ ഭാഗമാണെന്നും വ്യക്തമാക്കി. എന്നാൽ, മുസ്തഫൽ ഫൈസിയെ സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കിയതല്ലേ എന്ന ചോദ്യത്തിന്, വഖഫ് ബോർഡ് അംഗമാകാൻ സമസ്ത മുശാവറ അംഗമാകണമെന്ന് നിർബന്ധമില്ലെന്നായിരുന്നു സാദിഖ് അലി തങ്ങളുടെ മറുപടി.   

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0