സമസ്ത സെന്റിനറി: എസ് വൈ എസ് ബെള്ളൂർ സർക്കിൾ തസ്കിയ സമ്മേളനം ഒക്ടോബർ 20-ന് പൂത്തപ്പലത്ത്
മുള്ളേരിയ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികത്തിന്റെ ഭാഗമായി എസ്.വൈ.എസ് ബെള്ളൂർ സർക്കിൾ തസ്കിയ സമ്മേളനം ഒക്ടോബർ 20 ചൊവ്വാഴ്ച പൂത്തപ്പലത്ത് വെച്ച് നടക്കും. പരിപാടിയുടെ ഭാഗമായി സ്വാഗത സംഘം ചെയർമാൻ ഇ.പി.കെ അബ്ദുള്ള പതാക ഉയർത്തും. സർക്കിൾ പ്രസിഡന്റ് അഷ്റഫ് സഖാഫിയുടെ അധ്യക്ഷതയിൽ എസ്.വൈ.എസ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാൻ സഖാഫി ആമുഖ പ്രഭാഷണവും പ്രമുഖ പണ്ഡിതൻ അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ മുഖ്യപ്രഭാഷണവും നിർവഹിക്കും. സർക്കിൾ ജനറൽ സെക്രട്ടറി ഹാരിസ് കിന്നിങ്കാർ സ്വാഗതം പറയും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0