ഏകീകൃത ഖുതുബ മതപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം; വഖ്ഫ് ബോർഡ് നീക്കത്തിൽ പ്രതിഷേധം ശക്തം
ശ്രീനഗർ: ജമ്മുകശ്മീർ വഖ്ഫ് ബോർഡ് വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്കാരത്തോട് അനുബന്ധിച്ചുള്ള ഖുതുബകൾക്ക് ഏകീകൃത വിഷയം നിശ്ചയിച്ചു നൽകാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വഖ്ഫ് ബോർഡിന്റെ നിർദ്ദേശം മതപരമായ കാര്യങ്ങളിലെയും ആരാധനാ സ്വാതന്ത്ര്യത്തിലെയും കടുത്ത കടന്നുകയറ്റമാണെന്ന് വിവിധ രാഷ്ട്രീയ-സാമൂഹിക-മത നേതാക്കൾ കുറ്റപ്പെടുത്തി. ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും വിവിധ മതസംഘടനകളും ബോർഡിന്റെ നീക്കത്തെ രൂക്ഷമായി വിമർശിക്കുകയും ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വെള്ളിയാഴ്ചകളിലെ ഖുതുബകൾ പൂർണ്ണമായും മതപരവും പ്രാദേശികമായ വിഷയങ്ങളെയും സാമൂഹിക നന്മകളെയും ആസ്പദമാക്കിയുള്ളതുമാണെന്നും, അതിൽ സർക്കാർ അല്ലെങ്കിൽ ഔദ്യോഗിക സംവിധാനങ്ങളുടെ നിർബന്ധിത ഇടപെടലുകൾ അനുവദിക്കില്ലെന്നുമാണ് പ്രമുഖ മതപണ്ഡിതന്മാരും സംഘടനകളും വ്യക്തമാക്കുന്നത്. വഖ്ഫ് ബോർഡ് ചെയർപേഴ്സൺ ദറക്ഷൻ അന്ദ്രാബിയുടെ നേതൃത്വത്തിൽ എടുത്ത ഈ തീരുമാനം വിശ്വാസികളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുന്നതാണെന്നും നിർദ്ദേശം പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0