തമിഴ്നാട്ടിൽ സർക്കാർ ജീവനക്കാർക്ക് 15 ദിവസത്തെ പിതൃത്വ അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്നാട്ടിലെ വിവാഹിതരായ പുരുഷ സർക്കാർ ജീവനക്കാർക്ക് 15 ദിവസത്തെ പിതൃത്വ അവധി അനുവദിച്ചുകൊണ്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉത്തരവിറക്കി. സംസ്ഥാനത്ത് ആദ്യമായാണ് പുരുഷ സർക്കാർ ജീവനക്കാർക്ക് പിതൃത്വ അവധി ഏർപ്പെടുത്തുന്നത്.
ഭാര്യയുടെ പ്രസവത്തിന് 15 ദിവസം മുൻപോ, കുഞ്ഞ് ജനിച്ച് ആറ് മാസത്തിനുള്ളിലോ ഈ അവധി പ്രയോജനപ്പെടുത്താവുന്നതാണ്. പ്രസവസമയത്തും കുഞ്ഞിന്റെ വളർച്ചയുടെ ആദ്യഘട്ടത്തിലും അമ്മയ്ക്കും കുഞ്ഞിനും പിതാവിന്റെ ശാരീരികവും മാനസികവുമായ പിന്തുണയും പരിചരണവും ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെന്ന് സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. കുടുംബ ഉത്തരവാദിത്തങ്ങൾ പങ്കുവെക്കാൻ ഈ നടപടി സഹായകമാകുമെന്നും സർക്കാർ വിലയിരുത്തുന്നു.
നിലവിൽ തമിഴ്നാട്ടിലെ വനിതാ സർക്കാർ ജീവനക്കാർക്ക് 365 ദിവസത്തെ പ്രസവാവധി (Maternity Leave) ലഭിക്കുന്നുണ്ട്. തങ്ങൾക്കും പിതൃത്വ അവധി അനുവദിക്കണമെന്ന പുരുഷ ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് സർക്കാരിന്റെ പുതിയ തീരുമാനം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0