സമസ്ത സെന്റിനറി സമ്മേളനം ചരിത്രസംഭവമാക്കുക: കുമ്പോൽ തങ്ങൾ

Nov 26, 2026 - 11:14
സമസ്ത സെന്റിനറി സമ്മേളനം ചരിത്രസംഭവമാക്കുക: കുമ്പോൽ തങ്ങൾ

ദേളി: 2027 ജനുവരി 28, 29, 30, 31 തീയതികളിൽ മലപ്പുറം വാദി ഹറമൈനിൽ നടക്കുന്ന സമസ്ത സെന്റിനറി സമ്മേളനം ചരിത്രസംഭവമാക്കണമെന്ന് സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ പ്രസ്താവിച്ചു.

രാജ്യത്ത് വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, നവോത്ഥാന മേഖലകളിൽ നൂറ് വർഷങ്ങളായി സമസ്ത ചെയ്തുവരുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന് വലിയ മുതൽക്കൂട്ടാണ്. രാജ്യത്തിന്റെ ഐക്യവും സൗഹൃദവും കാത്തുസൂക്ഷിക്കാൻ എന്നും മുന്നിൽനിന്ന സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നും കുമ്പോൽ തങ്ങൾ പറഞ്ഞു. ദേളി സഅദിയ്യ വാർഷിക ജനറൽ കൗൺസിലിന് മുന്നോടിയായി നടന്ന നിർവാഹക സമിതി യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സയ്യിദ് ഇസ്മാഈൽ ഹാദി തങ്ങൾ പാനൂർ പ്രാർത്ഥന നടത്തി. തുടർന്ന് നടന്ന വാർഷിക ജനറൽ ബോഡി യോഗം സീനിയർ വൈസ് പ്രസിഡന്റ് പട്ടുവം കെ.പി. അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. അക്കൗണ്ടന്റ് അബ്ദുറഹ്‌മാൻ കല്ലായി റിപ്പോർട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. കെ.പി. ഹുസൈൻ സഅദി സ്വാഗതവും പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി നന്ദിയും പറഞ്ഞു. സമാപന പ്രാർത്ഥനയ്ക്ക് സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര നേതൃത്വം നൽകി.

സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി മള്ഹർ, സയ്യിദ് സഅദുദ്ദീൻ തങ്ങൾ വളപട്ടണം, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങൾ ചൂരി, സയ്യിദ് ജാഫർ സ്വാദിഖ് മാണിക്കോത്ത്, അബ്ദുറഹ്‌മാൻ മുസ്‌ലിയാർ പരിയാരം, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുൽ ഹകീം സഅദി തളിപ്പറമ്പ്, അലിക്കുഞ്ഞി ദാരിമി, എം.എ. അബ്ദുൽ വഹാബ് തൃക്കരിപ്പൂർ, കൊല്ലംപാടി അബ്ദുൽ ഖാദിർ സഅദി, സുലൈമാൻ കരിവെള്ളൂർ, അബ്ദുറഷീദ് ദാരിമി, ക്യാപ്റ്റൻ ശരീഫ് കല്ലട്ര, ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത്, കരീം സഅദി ഏണിയാടി, ശാഫി ഹാജി കീഴൂർ, ജലീൽ സഖാഫി മാവിലാടം, എം.പി. അബ്ദുല്ല ഫൈസി നെക്രാജെ, ഇസ്മാഈൽ സഅദി പാറപ്പള്ളി, റസാഖ് ഹാജി മേൽപ്പറമ്പ്, സി.പി. അബ്ദുല്ല ഹാജി ചെരുമ്പ എന്നിവർ സംബന്ധിച്ചു.

What's Your Reaction?

Like Like 2
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0