താജുശരീഅഃ അലിക്കുഞ്ഞി ഉസ്താദ് ഉറൂസ്; 'വിളംബര സംഗമം' 29-ന്

Nov 24, 2026 - 11:19
താജുശരീഅഃ അലിക്കുഞ്ഞി ഉസ്താദ് ഉറൂസ്; 'വിളംബര സംഗമം' 29-ന്

കുമ്പള: സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷനും പ്രഗത്ഭ പണ്ഡിതനുമായിരുന്ന താജുശരീഅഃ അലിക്കുഞ്ഞി ഉസ്താദ് ഉറൂസ് വിളംബര സംഗമം ഈ മാസം 29 ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് ഷിറിയ താജുശരീഅഃ മഖാമിൽ നടക്കും. സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് സാദാത്ത് തങ്ങൾ എന്നിവർ സംഗമത്തിന് നേതൃത്വം നൽകും. ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം വിഷയാവതരണം നടത്തും. 

എം.എസ് തങ്ങൾ മാസ്തിക്കുണ്ട്,,സയ്യിദ് മുത്തുകോയ തങ്ങൾ കണ്ണവം, ഹുസൈൻ സഅദി കെ സി റോഡ്, ബി.എസ്. അബ്ദുള്ളക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, അബ്ദുൽ മജീദ് ഫൈസി കൊടിയമ്മ, അബ്ദുറഹ്മാൻ ഫൈസി കൊടിയമ്മ, സക്കരിയ ഫൈസി മജീർപ്പള്ള, മുഹമ്മദ് അലി ഫൈസി ബാദപ്പൊടി, അബ്ദുറഷീദ് സഖാഫി സൈനി കക്കിഞ്ച, ഷാഫി സഅദി, അനസ് സിദ്ദീഖി, ഹനീഫ ഹാജി മുട്ടം, ഡി.എം.കെ. മുഹമ്മദ് പൊയ്യത്തുബയൽ, മുഹമ്മദ് ഹാജി പൊയ്യത്തുബയൽ, ഇബ്രാഹിം ഫൈസി, സിദ്ദീഖ് സഖാഫി ആവളം, പാത്തൂർ മുഹമ്മദ് സഖാഫി, അബ്ദുറഹ്മാൻ നിസാമി, അഹ്മദ് മൗലവി, കുളൂർ മുഹമ്മദ് സഖാഫി തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0