പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെച്ചൊല്ലി ശകാരം; മനംനൊന്ത് പതിനൊന്നുകാരൻ ജീവനൊടുക്കി
കൊല്ലം: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് മാതാവ് ശകാരിച്ചതിൽ മനംനൊന്ത് പതിനൊന്നുകാരൻ ജീവനൊടുക്കി. നെടുമ്പൻകാവ് സൊസൈറ്റി മുക്കിലാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കുട്ടിയെ വീടിന്റെ ജനലിൽ തോർത്ത് ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ മാർക്ക് കുറവാണെന്നും പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും കുട്ടിയുടെ അധ്യാപിക മാതാവിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ മാതാവ് കുട്ടിയെ ശകാരിച്ചിരുന്നു. ഇതിലുണ്ടായ മനോവിഷമമാണ് കടുംകൈ ചെയ്യാൻ കുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0