മലേഷ്യൻ അന്താരാഷ്ട്ര ഹദീസ് സമ്മേളനത്തിൽ പ്രഭാഷണം നടത്തി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി
ക്വലാലംപൂർ: മലേഷ്യൻ ഭരണകൂടത്തിന് കീഴിൽ ഭരണതലസ്ഥാനമായ പുത്രജയയിലെ മസ്ജിദ് പുത്രയിൽ നടക്കുന്ന അന്താരാഷ്ട്ര ഹദീസ് പാരായണ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പ്രഭാഷണം നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ക്ഷണിക്കപ്പെട്ട ഒമ്പത് പ്രമുഖ ഹദീസ് പണ്ഡിതന്മാരിൽ ഒരാളായാണ് എസ്.വൈ.എസ്. പ്രസിഡന്റും മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടറുമായ അദ്ദേഹം സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
'സോഷ്യൽ മീഡിയയിലെ മര്യാദകൾ: ധാർമ്മികത, ബഹുമാനത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും പ്രതിഫലനം' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. ആധുനിക കാലത്തെ സാമൂഹിക മാധ്യമ ഇടപെടലുകളിൽ പാലിക്കേണ്ട ധാർമ്മിക മൂല്യങ്ങളെക്കുറിച്ച് അദ്ദേഹം സദസ്സിൽ വിശദീകരിച്ചു.
വിഖ്യാത ഹദീസ് ഗ്രന്ഥങ്ങളായ 'ജാമിഉത്തിർമിദി', 'ശമാഇലു മുഹമ്മദിയ്യ' എന്നിവ പൂർണ്ണമായി പാരായണം ചെയ്യുന്നതിനും ആഗോള പണ്ഡിതർ തങ്ങളുടെ വൈജ്ഞാനിക ശ്രേണി കൈമാറുന്നതിനുമാണ് സമ്മേളനം വേദിയാകുന്നത്. ഹദീസ് വിജ്ഞാന ശാഖയിലെ പ്രമുഖ പണ്ഡിത പ്രതിഭകൾ സംബന്ധിക്കുന്ന സമ്മേളനത്തിന് മലേഷ്യൻ പ്രധാനമന്ത്രിയുടെ മതകാര്യ വകുപ്പാണ് നേരിട്ട് മേൽനോട്ടം വഹിക്കുന്നത്.
നവംബർ 23-ന് നടക്കുന്ന സമാപന ചടങ്ങിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീമും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും അതിഥികളായി പങ്കെടുക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0