ഫുജൈറയിൽ വാഹനാപകടം: സന്ദർശനത്തിനെത്തിയ മലയാളി കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം
ഫുജൈറ: യുഎഇ സന്ദർശനത്തിനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ചു. മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശിയും ഫുജൈറയിൽ കഫ്റ്റീരിയ ജീവനക്കാരനുമായ സിദ്ദീഖിന്റെ ഇരട്ടക്കുട്ടികളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), പേരക്കുട്ടി മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്.
കുടുംബത്തിലെ ഏഴ് പേർ സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രിയോടെ അപകടത്തിൽപ്പെട്ടത്. ഷാർജയിലെ ബന്ധുവിനെ വീട്ടിൽ കൊണ്ടുവിട്ട ശേഷം മടങ്ങുകയായിരുന്ന ഇവരുടെ വാഹനം ഫുജൈറയിലെ കോടതിക്ക് മുൻപിൽ വെച്ച് ട്രക്കിന് പിറകിൽ ഇടിക്കുകയായിരുന്നു.
വിസിറ്റിംഗ് വിസയിൽ യുഎഇ സന്ദർശനത്തിനായി എത്തിയതായിരുന്നു കുടുംബാംഗങ്ങൾ. അപകടത്തിൽ പരിക്കേറ്റ സിദ്ദീഖിന്റെ ഭാര്യ, മൂത്ത മകൾ, മറ്റ് രണ്ട് കുട്ടികൾ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ ഫുജൈറയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0