45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ 4 മുതൽ
ഷാർജ: ലോകമെമ്പാടുമുള്ള വായനക്കാരും എഴുത്തുകാരും പ്രസാധകരും കാത്തിരിക്കുന്ന 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ 4 മുതൽ 15 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കും. 'മേഡ് ഓഫ് സ്റ്റോറീസ്' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പുസ്തകമേള സംഘടിപ്പിക്കുന്നത്. 124 രാജ്യങ്ങളിൽ നിന്നായി 2,673 പ്രസാധകരും എക്സിബിറ്റർമാരും മേളയുടെ ഭാഗമാകും.
12 ദിവസം നീണ്ടുനിൽക്കുന്ന പുസ്തകോത്സവത്തിൽ സാംസ്കാരികവും കലാപരവുമായ 1,500-ലധികം വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. 25 രാജ്യങ്ങളിൽ നിന്നുള്ള 106 പ്രമുഖ സാഹിത്യ-സാംസ്കാരിക നായകർ മേളയിൽ സംബന്ധിക്കും. കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും എഴുത്തുകാരും പുസ്തകോത്സവത്തിൽ പങ്കാളികളാകും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ എഴുത്തുകാരുടെ പുസ്തക പ്രകാശനങ്ങളും ചർച്ചകളും സംവാദങ്ങളും മേളക്ക് മാറ്റുകൂട്ടും. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കും. സന്ദർശകർക്കായി വിശാലമായ പാർക്കിംഗ് സൗകര്യങ്ങളും ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി സഹകരിച്ച് പ്രത്യേക യാത്രാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0