ജനജീവിതത്തിൽ യാതൊരു ആശങ്കയുമില്ല; ഏത് വെല്ലുവിളിയും നേരിടാന്‍ പൂര്‍ണ സജ്ജമെന്ന് യു എ ഇ
അബൂദബി: പശ്ചിമേഷ്യയിലെ സംഘര്‍ഷ പശ്ചാത്തലത്തില്‍ ഔദ്യോഗിക മാധ്യമ സമ്മേളനം നടത്തി യു എ ഇ സര്‍ക്കാര്‍. രാജ്യത്തിന്റെ സുരക്ഷാ സന്നദ്ധത, പ്രതിരോധ ശേഷി, സാമ്പത്തിക സ്ഥിരത, ഭക്ഷ്യസുരക്ഷ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ വിവിധ മന്ത്രാലയ വക്താക്കള്‍ സമ്മേളനത്തില്‍ വിശദീകരിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും യു എ ഇയിലെ ജനജീവിതം സാധാരണ നിലയിലാണെന്നും ഏത് വെല്ലുവിളിയും നേരിടാന്‍ രാജ്യം പൂര്‍ണ സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സാമ്പത്തിക മന്ത്രാലയം തുടങ്ങിയ സുപ്രധാന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. രാജ്യത്തെ സുപ്രധാന സേവനങ്ങളെല്ലാം തടസ്സമില്ലാതെ തുടരുമെന്നും എല്ലാ മേഖലകളിലും ബിസിനസ് തുടര്‍ച്ചാ പദ്ധതികള്‍ സജീവമാണെന്നും അവര്‍ അറിയിച്ചു.
വ്യോമപാത പ്രതിസന്ധിയെ തുടര്‍ന്ന് യു എ ഇയിലെ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ 17,980 യാത്രക്കാരെ ഇതുവരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചതായി സാമ്പത്തിക വിനോദസഞ്ചാര മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍റി മന്ത്രി അറിയിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ നിലവിലുണ്ടായ അസാധാരണ സാഹചര്യം കണക്കിലെടുത്ത് നടത്തിയ പ്രത്യേക ഇടപെടലിലൂടെയാണ് ഇത്രയും പേരുടെ യാത്ര സാധ്യമാക്കിയത്. യാത്രാപ്രതിസന്ധി പരിഹരിക്കുന്നതിനായി 27,000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള 80ല്‍ അധികം വിമാനങ്ങള്‍ കൂടി ഉടന്‍ സര്‍വീസ് നടത്തുമെന്നും നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടുന്ന സ്വദേശികളെയും താമസക്കാരെയും സുരക്ഷിതമായി മടങ്ങാന്‍ സഹായിക്കുന്നതിനായി പരിമിതമായ തോതില്‍ പ്രത്യേക വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ സജ്ജമാണെന്നും പരിഭ്രാന്തിക്കിടയാക്കുന്ന യാതൊരു സാഹചര്യവും നിലവിലില്ലെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0