സഊദി അറേബ്യയും യു എസും ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു
വാഷിംഗ്ടൺ: സഊദി അറേബ്യയും അമേരിക്കയും തമ്മിൽ ചരിത്രപരമായ സമാധാനപരമായ ആണവ സഹകരണ കരാറിൽ (123 Agreement) ഒപ്പുവച്ചു. സഊദി അറേബ്യയിൽ സിവിൽ ആണവ പദ്ധതി വികസിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ പതിറ്റാണ്ടുകൾ നീളുന്നതും കോടിക്കണക്കിന് ഡോളർ മൂല്യമുള്ളതുമായ പങ്കാളിത്തത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. യു.എസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റും സഊദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്.
ആണവ സാങ്കേതികവിദ്യയുടെ കൈമാറ്റത്തിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സുരക്ഷാ കരാറിലും ഇരുവർക്കും ഒപ്പുവച്ചിട്ടുണ്ട്. സഊദി അറേബ്യയുടെ ആഭ്യന്തര ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും ഈ കരാർ നിർണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. വരും വർഷങ്ങളിൽ സഊദി മണ്ണിൽ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകൾ പഠിക്കാനും കരാർ വ്യവസ്ഥ ചെയ്യുന്നുണ്ട്. അമേരിക്കൻ കമ്പനികൾക്ക് സഊദിയിലെ ആണവോർജ്ജ മേഖലയിൽ വലിയ നിക്ഷേപ സാധ്യതകളാണ് ഇതിലൂടെ തുറന്നു കിട്ടുന്നത്. ഉയർന്ന നിലവാരത്തിലുള്ള ആണവ സുരക്ഷയും യുറേനിയം ആയുധങ്ങളാക്കി മാറ്റുന്നത് തടയുന്നതിനുള്ള ശക്തമായ മുൻകരുതലുകളും കരാറിലുണ്ടെന്ന് അമേരിക്കൻ ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി. 30 വർഷത്തെ കാലാവധിയുള്ള ഈ ചരിത്ര കരാർ ഇനി യു.എസ് കോൺഗ്രസിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0