സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും പവർകട്ട് തുടരുമെന്ന് കെ എസ് ഇ ബി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഇന്നും സർചാർജ്ജ് ഇല്ലാത്ത നിയന്ത്രിത പവർകട്ട് തുടരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈകീട്ട് 6:15 മുതൽ രാത്രി 12:45 വരെയുള്ള സമയത്തിനിടയിലാണ് വിവിധ പ്രദേശങ്ങളിൽ ഘട്ടംഘട്ടമായി വൈദ്യുതി വിതരണം തടസ്സപ്പെടുക.വൈകീട്ടത്തെ ഉയർന്ന ഉപഭോഗ സമയം കണക്കിലെടുത്താണ് പ്രതിസന്ധി ലഘൂകരിക്കാൻ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. നിയന്ത്രണ ദൈർഘ്യം ഒരു പ്രദേശത്ത് സാധാരണയായി 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെയാണ്.
ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിൽ നിന്നു സർക്കാർ പിൻവാങ്ങി. 10 രൂപയ്ക്ക് മുകളിൽ നൽകി വൈദ്യുതി വാങ്ങാൻ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു. എൻ ടി പി സി ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലാണെന്നും സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയുമായി പൊരുത്തപ്പെടാൻ ജനങ്ങൾ സന്നദ്ധരായെന്നും പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധിയെന്നും മന്ത്രി വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0