ദേശീയപാത 66 വികസനം; കാസർകോട് മണ്ഡലത്തിൽ 5 പുതിയ കാൽനട മേൽപ്പാലങ്ങൾക്ക് അനുമതി

Oct 30, 2026 - 14:44
Oct 30, 2026 - 14:48
ദേശീയപാത 66 വികസനം; കാസർകോട് മണ്ഡലത്തിൽ 5 പുതിയ കാൽനട മേൽപ്പാലങ്ങൾക്ക് അനുമതി

കാസർകോട്: ദേശീയപാത 66-ന്റെ വികസനത്തോടൊപ്പം കാസർകോട് മണ്ഡലത്തിലെ കാൽനടയാത്രക്കാർ അഭിമുഖീകരിക്കുന്ന യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകുന്നു. മണ്ഡലത്തിലെ അതീവ അപകടസാധ്യതയുള്ള അഞ്ച് പ്രമുഖ കേന്ദ്രങ്ങളിൽ പുതിയ നടപ്പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആറുവരി ദേശീയപാത യാഥാർത്ഥ്യമാകുന്നതോടെ റോഡിന്റെ ഇരുവശങ്ങളിലേക്കും കടന്നുപോകാൻ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസം കണക്കിലെടുത്താണ് അടിയന്തര പ്രാധാന്യത്തോടെ പുതിയ നടപ്പാലങ്ങൾക്ക് അനുമതി ലഭ്യമാക്കിയത്. നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും സ്കൂൾ അധികൃതരുടെയും നിരന്തരമായ നിവേദനങ്ങൾ മുൻനിർത്തി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ ഇടപെടലുകളാണ് പദ്ധതിക്ക് വേഗത്തിൽ അംഗീകാരം ലഭിക്കാൻ കാരണമായത്. 

കാസർകോട് മണ്ഡലത്തിലെ കുന്നിൽ, സി.പി.സി.ആർ.ഐ (CPCRI), അടുക്കത്ത് ബയൽ, നുള്ളിപ്പാടി, ഇന്ദിരാനഗർ എന്നീ പ്രധാന കേന്ദ്രങ്ങളിലാണ് ഉയരുന്നത്. ദേശീയപാത പലയിടത്തും ഉയർന്ന നിലയിലും വേർതിരിച്ച രീതിയിലും നിർമ്മിക്കപ്പെടുന്നതിനാൽ റോഡിന്റെ എതിർവശത്തുള്ള ആശുപത്രികളിലേക്കും വിവിധ സ്ഥാപനങ്ങളിലേക്കും എത്തിച്ചേരാൻ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയിലായിരുന്നു പ്രദേശവാസികൾ. പുതിയ ഫുട് ഓവർ ബ്രിഡ്ജുകൾ പൂർത്തിയാകുന്നതോടെ രോഗികൾക്കും വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും മിനിറ്റുകൾക്കകം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് എത്താനായി സാധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0