സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്; പവന് 1,240 രൂപ കുറഞ്ഞു

Oct 30, 2026 - 10:49
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്; പവന് 1,240 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിപണിയിൽ വൻ വിലക്കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 13,040 രൂപയായും പവന്റെ വില 1,04,320 രൂപയായും താഴ്ന്നു. കഴിഞ്ഞ ദിവസം മാറ്റമില്ലാതെ പവന് 1,05,560 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.   അതേസമയം, വെള്ളിവിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഒരു ഗ്രാം വെള്ളിയ്ക്ക് 210 രൂപയിലും 10 ഗ്രാം വെള്ളിയ്ക്ക് 2,100 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0