സമസ്ത സെന്റിനറി; മഹല്ല് സമ്മേളനങ്ങൾക്ക് പൊയ്യത്തബൈലിൽ ആവേശകരമായ തുടക്കം
മഞ്ചേശ്വരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക (സെന്റിനറി) ആഘോഷങ്ങളുടെ ഭാഗമായി കാസർകോട് ജില്ലയിൽ സംഘടിപ്പിക്കുന്ന 400 മഹല്ല് സമ്മേളനങ്ങൾക്ക് പൊയ്യത്തബൈൽ മഹല്ല് സമ്മേളനത്തോടെ തുടക്കമായി. മഖാം സിയാറത്തിന് പൊയ്യത്തബൈൽ മുദരിസ് അബ്ദുൽ മജീദ് ഫൈസി നേതൃത്വം നൽകി. സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് ഹാജി ഹസനബയിൽ പതാക ഉയർത്തി. തുടർന്ന് നടന്ന സൗഹൃദ സംഗമത്തിൽ സുലൈമാൻ കരിവള്ളൂർ വിഷയാവതരണം നടത്തി. ജാതിമതഭേദമന്യേ നാട്ടിലെ മുഴുവൻ ജനങ്ങളും ഒത്തുചേർന്ന സൗഹൃദ സംഗമം ഹൃദയം തുറന്ന സ്നേഹവിനിമയത്തിന്റെ വേദിയായി മാറി.
മഗ്രിബ് നിസ്കാരാനന്തരം നടന്ന തസ്‌കിയത്ത് സമ്മേളനത്തിൽ മഹല്ല് പ്രസിഡൻറ് മുഹമ്മദ് ഡി.എം.കെ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻറ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്തു. സയ്യിദ് അഹമ്മദ് ജലാലുദ്ദീൻ അൽ ബുഖാരി ആശംസ പ്രസംഗം നടത്തി. മൂസൽ മദനി തലക്കി, അബ്ദുൽ മജീദ് ഫൈസി, മുഹിയുദ്ദീൻ കാമിൽ സഖാഫി ബോൾമാർ തുടങ്ങിയവർ സംസാരിച്ചു. ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് സഖാഫി പാത്തൂർ, ഉമർ മദനി മച്ചമ്പാടി, ഉമർ മദനി പൊയ്യത്തബൈൽ, ജമാലുദ്ദീൻ എൻ, ഇബ്രാഹിം ഹാജി സുള്ളിയമേ, അബൂബക്കർ ഹാജി കണക്കൂർ, അബൂബക്കർ ഹാജി കെ.കെ., സിറാജുദ്ദീൻ സിദ്ദീഖി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ സ്വാഗതവും അഹ്മദ് കുഞ്ഞി കിന്നജെ നന്ദിയും പറഞ്ഞു. ഡിസംബർ 15-നകം ജില്ലയിലെ 400 മഹല്ല് സമ്മേളനങ്ങളും പൂർത്തിയാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0