സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുള്ളേരിയ മേഖലക്ക് പുതിയ നേതൃത്വം 

Oct 23, 2026 - 16:29
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുള്ളേരിയ മേഖലക്ക് പുതിയ നേതൃത്വം 

മുള്ളേരിയ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുള്ളേരിയ മേഖല പുതിയ നേതൃത്വം നിലവിൽ വന്നു. മുള്ളേരിയ റോസല്ല ഓഡിറ്റോറിയത്തിൽ നടന്ന ഹഫ്ലത്തുൽ ഉലമ പണ്ഡിത സംഗമത്തിൽ ജില്ലാ മുശാവറ അംഗം മൂസൽ മദനി തലക്കി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. 

ഭാരവാഹികളായി മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി (പ്രസിഡന്റ്), ഉമർ സഖാഫി കർന്നൂർ (ജനറൽ സെക്രട്ടറി), ഹാരിസ് ഹിമമി സഖാഫി പരപ്പ (ഫിനാൻസ് സെക്രട്ടറി). സയ്യിദ് ജലാൽ തങ്ങൾ കുണ്ടാർ, അബ്ദുറഹ്മാൻ സഅദി പള്ളപ്പാടി, അബ്ദുറസാഖ് സഖാഫി പള്ളങ്കോട് (വൈസ് പ്രസിഡന്റുമാർ) അബ്ദുറഷീദ് സഖാഫി ദേലമ്പാടി, ജമാൽ സഖാഫി ആദൂർ, ഹസൈനാർ മിസ്ബാഹി കാമിൽ സഖാഫി പരപ്പ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരെഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0