കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Oct 23, 2026 - 12:00
Oct 23, 2026 - 12:05
കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ഇന്ന് ഉച്ചയ്ക്ക് 12.15-നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സെൻ പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരിക്കും. ചടങ്ങിന് സാക്ഷ്യം വഹിക്കാനായി സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ്ങും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.   ഇന്നലെ വൈകീട്ടോടെ തിരുവനന്തപുരത്ത് എത്തിച്ചേർന്ന നിയുക്ത ഗവർണർക്ക് വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണമാണ് സർക്കാർ ഒരുക്കിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0