വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്തയുടെ പരാതി ന്യായം; പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Oct 19, 2026 - 17:08
വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്തയുടെ പരാതി ന്യായം; പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

വഖഫ് ബോർഡ് പുനഃസംഘടന: സമസ്തയുടെ പരാതി ന്യായമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി 

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന സമസ്തയ്ക്ക് പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് തികച്ചും ന്യായമാണെന്നും മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉചിതമായ ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ വരുന്ന മറ്റ് ബോർഡുകളിലും സമിതികളിലും എല്ലാവർക്കും പ്രാതിനിധ്യം ഉറപ്പാക്കുമെന്നാണ് കരുതിയതെന്നും, ആരെയും ഒഴിവാക്കാൻ കരുതിക്കൂട്ടി ചെയ്തതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ചർച്ചയിലൂടെ തന്നെ പരിഹരിക്കുമെന്നും സമസ്തയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകേണ്ടത് തന്നെയാണെന്നും ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും അവരെക്കൂടി ഉൾപ്പെടുത്താൻ സാധ്യമായ വഴികൾ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0