പ്രൊഫ്സമ്മിറ്റ്; സമ്മിറ്റ് സഫാരി പ്രൗഢമായി
കാസർകോട്: നവംബർ 23, 24, 25 തീയതികളിൽ കോഴിക്കോട് കുറ്റ്യാടിയിൽ വച്ച് നടക്കുന്ന പ്രൊഫഷണൽ വിദ്യാർത്ഥികളുടെ സംഗമമായ 'പ്രൊഫ് സമ്മിറ്റിന്റെ' പ്രചരണാർത്ഥം എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'സമ്മിറ്റ് സഫാരി' സമാപിച്ചു.
ജില്ലയിലെ പ്രധാനപ്പെട്ട പ്രൊഫഷണൽ കോളേജുകളിലെ വിദ്യാർത്ഥികളെ നേരിൽ കണ്ട് പ്രൊഫ് സമ്മിറ്റിലേക്ക് ക്ഷണിക്കുകയും രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്യുന്നതോടൊപ്പം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സമ്മിറ്റ് സഫാരി പ്രയാണം നടത്തി.
കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ആരംഭിച്ച പര്യടനം പെരിയ ഗവൺമെന്റ് പോളിടെക്നിക്, എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജ്, KMCT കോളേജ് ഓഫ് എഞ്ചിനീയറിംഗ്, മാലിക് ദിനാർ കോളേജ് ഓഫ് ഫാർമസി, മഞ്ചേശ്വരം കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്, സഅദിയ ലോ കോളേജ്, ചീമേനി എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ ക്യാമ്പസുകളിൽ പര്യടനം നടത്തി.
എസ്.എസ്.എഫ് കാസർകോട് ജില്ലാ സെക്രട്ടറിമാരായ അബൂസാലി പെർമുദെ, ഷാഹിദ് തൃക്കരിപ്പൂർ, ഇർഷാദ് കളത്തൂർ, ജംഷീദ് ചെടേക്കാൽ, ജില്ലാ ക്യാമ്പസ് സിൻഡിക്കേറ്റ് അംഗങ്ങളായ സാബിത് നൂറാനി, ഷാക്കിർ, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ അൽതാഫ് ബദിയടുക്ക, ഷംഷാദ് ഹിമമി, സമദ് ഹിമമി തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0