പാലക്കാട് ക്ലാസ് മുറിയിൽ വെടിവെപ്പ്; തോക്കുമായെത്തിയ സഹപാഠിയുടെ വെടിയേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്

Nov 24, 2026 - 14:56
പാലക്കാട് ക്ലാസ് മുറിയിൽ വെടിവെപ്പ്; തോക്കുമായെത്തിയ സഹപാഠിയുടെ വെടിയേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്

പാലക്കാട്: സ്കൂൾ ക്ലാസ് മുറിയിൽ സഹപാഠി കൊണ്ടുവന്ന നാടൻ തോക്കിൽനിന്ന് വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്. തൃത്താല പള്ളിപ്പുറം പരിതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഇന്ന് രാവിലെ നാടൻ തോക്കുമായി സ്കൂളിലെത്തിയ വിദ്യാർത്ഥി, ക്ലാസിൽ വെച്ച് തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ വിദ്യാർത്ഥിയെ അധ്യാപകരുടെ നേതൃത്വത്തിൽ ഉടൻ കോട്ടക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ചികിത്സയിൽ തുടരുകയാണ്. സംഭവത്തെ തുടർന്ന് സ്കൂൾ അടച്ചു. തൃത്താല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0