ഉക്കിനടുക്ക മെഡിക്കൽ കോളേജ് ഒ.പി മാറ്റാനുള്ള തീരുമാനം പിൻവലിച്ചു

Nov 18, 2026 - 12:13
ഉക്കിനടുക്ക മെഡിക്കൽ കോളേജ് ഒ.പി മാറ്റാനുള്ള തീരുമാനം പിൻവലിച്ചു

കാസർകോട്: കാസർകോട് ഉക്കിനടുക്ക മെഡിക്കൽ കോളേജിലെ ഒ.പി. സേവനങ്ങൾ ജനറൽ ആശുപത്രിയിലേക്ക് മാറ്റാനുള്ള തീരുമാനം പ്രതിഷേധത്തെ തുടർന്ന് അധികൃതർ പിൻവലിച്ചു. ഒ.പി. മാറ്റുന്നതുമായി ബന്ധപ്പെട്ട വിവരം നോട്ടീസ് ബോർഡിൽ പതിപ്പിച്ചിട്ടുണ്ടായിരുന്നു. മെഡിക്കൽ കോളേജിൽ നിലവിൽ ലഭ്യമാകുന്ന പ്രധാന സേവനം ഒ.പി. ആണെന്നും, അതും കൂടി മാറ്റിയാൽ സ്ഥാപനം പ്രവർത്തിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും കാണിച്ച് പ്രതിഷേധം ഉയർന്നിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0