സമസ്ത സെന്റിനറി; കാസർകോട് ജില്ലാ കാര്യാലയം ഉദ്‌ഘാടനം ചെയ്‌തു
കാസർകോട്: ജനുവരി അവസാനം മലപ്പുറം വാദി ഹറമൈനിയിൽ നടക്കുന്ന സമസ്ത സെന്റിനറി സമ്മേളനത്തിന്റെ ജില്ലാ തല പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് കാസർഗോഡ് നഗരത്തിൽ ജില്ലാതല സെന്റിനറി കാര്യാലയം പ്രവർത്തനം തുടങ്ങി. ജില്ലാ സുന്നി സെന്ററിൽ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം ഉദ്ഘാടനം ചെയ്തു.
ജില്ലാ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ പി എസ് ആറ്റക്കോയ തങ്ങൾ, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹദൽ തങ്ങൾ, സയ്യിദ് ജലാലുദ്ധീൻ തങ്ങൾ മള്ഹർ, സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി,എസ് എം എ ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ അഹ്സനി, ഇത്തിഹാദ് മുഹമ്മദ് ഹാജി, എസ്എസ്എഫ് ജില്ലാ സെക്രട്ടറി ബാദുഷ ഹാദി, എസ് ജെ എം ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, മൂസൽ മദനി, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, എ ബി അബ്ദുല്ല മാസ്റ്റർ, ഹമീദ് മൗലവി ആലമ്പാടി, ബഷീർ മങ്കയം, സി പി അബ്ദുല്ല ചേരുമ്പ, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, വി സി അബ്ദുല്ല സഅദി, മൊയ്‌തീൻ സഖാഫി ബോൾമാർ, എം പി മുഹമ്മദ്, ബഷീർ പുളിക്കൂർ തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0