മള്ഹർ ‘അൽ ഖലം’ വിദ്യാർത്ഥി ഫെസ്റ്റിന് പ്രൗഢോജ്ജ്വല തുടക്കം
മഞ്ചേശ്വരം: മള്ഹർ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ‘അൽ ഖലം’ വിദ്യാർത്ഥി ഫെസ്റ്റിന് ഖാസി ഉമറുൽ ഫാറൂഖ് അൽ ബുഖാരിയുടെ മഖാം സിയാറത്തോടെ പ്രൗഢോജ്ജ്വല തുടക്കമായി. നാല് ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും.
മഖാം സിയാറത്തിന് മുസ്തഫ സിദ്ദീഖി മമ്പുറം നേതൃത്വം നൽകി. തുടർന്ന് സയ്യിദ് അബ്ദുറഹ്മാൻ ഷഹീർ അൽ ബുഖാരി പതാക ഉയർത്തി. വൈജ്ഞാനിക വളർച്ചയെയും സാങ്കേതിക മുന്നേറ്റങ്ങളെയും അടയാളപ്പെടുത്തുന്ന "ഖലം ടു ഹൊറൈസൺ" എന്നതാണ് ഈ വർഷത്തെ ഫെസ്റ്റിന്റെ പ്രധാന പ്രമേയം. അറിവിന്റെ ആദ്യ ചുവടുകളിൽ നിന്ന് ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകളിലേക്കുള്ള പ്രയാണമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ സയ്യിദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി, ഉമറുൽ ഫാറൂഖ് മദനി മച്ചമ്പാടി, ഹസൻ സഅദി അൽ അഫ്ളലി പുഞ്ചാവി, സുബൈർ സഖാഫി വട്ടോളി, സിദ്ദീഖ് സഅദി തൗടുഗോളി, റഊഫ് മിസ്ബാഹി ബദിയടുക്ക, ത്വയ്യിബ് സഅദി കുന്നുംപുറം, ശംസുദ്ദീൻ അഹ്സനി, ജുബൈർ നിസാമി, അനീസ് സഖാഫി കബക, റാഷിദ് സഖാഫി പുത്തൂർ, ശുഹൈബ് സഖാഫി ചള്ളങ്കയം, അഡ്വ. ഹസൻ കുഞ്ഞി, മുസ്തഫ കടമ്പാർ, സിയാദ് മാസ്റ്റർ മുട്ടം തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0