സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 120 രൂപയും പവന് 960 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,695 രൂപയായും ഒരു പവൻ സ്വർണത്തിന്റെ വില 1,01,560 രൂപയായും താഴ്ന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്കാണിത്.
തുടർച്ചയായ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ ഇടിവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അമേരിക്കൻ ഡോളർ കരുത്താർജിക്കുന്നത് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണിയിലെ ഘടകങ്ങളാണ് സ്വർണവിലയിൽ ഈ മാറ്റത്തിന് കാരണമായിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0