സ്കൂളുകളിൽ ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ; അവധി ഡിസംബർ 18 മുതൽ 27 വരെ

Nov 11, 2026 - 12:31
സ്കൂളുകളിൽ ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ; അവധി ഡിസംബർ 18 മുതൽ 27 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഈ വർഷത്തെ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 8-ന് ആരംഭിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലെ പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെയാണ് നടക്കുന്നത്. എൽ.പി ക്ലാസുകളിലെ പരീക്ഷകൾ ഡിസംബർ 11 മുതൽ 17 വരെയുള്ള തീയതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഡിസംബർ 18-നാണ് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ആഘോഷങ്ങൾക്ക് ശേഷം അന്നേ ദിവസം വൈകുന്നേരത്തോടെ വിദ്യാലയങ്ങൾ ക്രിസ്മസ് അവധിക്കായി അടയ്ക്കും. പത്തുദിവസത്തെ അവധിക്ക് ശേഷം ഡിസംബർ 28-ന് സ്കൂളുകൾ വീണ്ടും പുനരാരംഭിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0