കാസർകോട് ജില്ലാ മുതഅല്ലിം സമ്മേളനം നവംബർ ഏഴിന്; സ്വാഗത സംഘം രൂപീകരിച്ചു 

Nov 2, 2026 - 10:30
കാസർകോട് ജില്ലാ മുതഅല്ലിം സമ്മേളനം നവംബർ ഏഴിന്; സ്വാഗത സംഘം രൂപീകരിച്ചു 

കാസർകോട്: എസ്‌.എസ്.എഫ് കാസർകോട് ജില്ലാ മുതഅല്ലിം സമ്മേളനം നവംബർ ഏഴിന് ജാമിയ സഅദിയ്യ അറബിയ്യയിൽ വെച്ച് നടക്കും. ജില്ലയിലെ വിവിധ മതഭൗതിക സമന്വയ ക്യാമ്പസുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം പ്രതിനിധികളാണ് സമ്മേളനത്തിൽ അണിനിരക്കുന്നത്. സഅദിയ്യയിൽ നടക്കുന്ന സമ്മേളനം വിദ്യാർത്ഥി സമൂഹത്തിൽ വലിയ പ്രതീക്ഷയാണ് ഉണർത്തുന്നത്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സഅദിയ്യയിൽ വെച്ച് സംഘടിപ്പിച്ച യോഗത്തിൽ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

സയ്യിദ് മുത്തുകോയ തങ്ങൾ കണ്ണവം (ചെയർമാൻ), സി.പി. അബ്ദുള്ള ഹാജി ചെരുമ്പ (വർക്കിംഗ് ചെയർമാൻ), ഇസ്മാഈൽ സഅദി പാറപ്പള്ളി (കൺവീനർ), അഹ്മദ് അലി ബണ്ടിച്ചാൽ (ഫിനാൻസ്) കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, ഷാഫി ഹാജി കീഴൂർ, ഹകീം ഹാജി കളനാട്, ഇബ്രാഹിം സഅദി വിട്ടൽ എന്നിവരെ വൈസ് ചെയർമാൻമാരായും അലി പൂച്ചക്കാട്, അഹ്മദ് ഷരീൻ, ഖലീൽ മാക്കോട്, ഉസ്മാൻ മൗലവി ദേളി എന്നിവരെ ജോയിന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു. അഷ്‌റഫ് കരിപൊടിയാണ് പരിപാടിയുടെ കോർഡിനേറ്റർ.

സമ്മേളനത്തോടനുബന്ധിച്ച് സഅദിയ്യയിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സുലൈമാൻ കരിവള്ളൂർ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് കാസർകോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം, മൊയ്തു സഅദി ചേരൂർ, എസ് വൈ എസ് ജില്ലാ സെക്രട്ടറി അഹമ്മദ് ഷെറിൻ, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് റഈസ് മുഈനി, ജനറൽ സെക്രട്ടറി ബാദുഷ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0