ഇടിവിന് ശേഷം കുതിപ്പ്; സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്

Nov 2, 2026 - 13:02
ഇടിവിന് ശേഷം കുതിപ്പ്; സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. 22 കാറ്റ് സ്വർണം ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാമിന് 12,775 രൂപയും പവന് 1,02,200 രൂപയുമായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പവൻ 1,01,840 രൂപ എന്ന നിലയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 200 രൂപയിലും 10 ഗ്രാമിന് 2,000 രൂപയുമാണ് രേഖപെടുത്തിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0