എസ് വൈ എസ് കുമ്പള സോൺ ശിൽപശാല സമാപിച്ചു
കളത്തൂർ: എസ് വൈ എസ് കുമ്പള സോൺ ആർ ഡി ശിൽപശാല കളത്തൂർ താജുൽ ഉലമയിൽ സമാപിച്ചു. സോൺ പ്രസിഡൻ്റ് മുഹമ്മദ് സഖാഫി കുട്ട്യാളത്തിൻ്റെ അദ്ധ്യക്ഷതയിൽ സമസ്ത കുമ്പള മേഖല ജനറൽ സെക്രട്ടറി ജമാൽ സഖാഫി പെർവാഡ് ഉദ്ഘാടനം ചെയ്തു. മൊയ്തു സഅദി ചേരൂർ പ്രാർത്ഥന നടത്തി. ജില്ലാ ദഅവാ പ്രസിഡൻ്റ് ഹാരിസ് ഹിമമി സഖാഫി വിഷയാവതരണം നടത്തി.
ഹനീഫ് സഅദി പി കെ നഗർ, സലാം സഖാഫി പാടലടുക്ക, ഐ സി എഫ് സെക്രട്ടറി നുഫൈൽ പാടലടുക്ക,ശംസുദ്ധീൻ മദനി, നസീർ ബാഖവി,ബഷീർ മദനി, ഫൈസൽ സഖാഫി,ഫാറൂഖ് സഖാഫി സംബന്ധിച്ചു. സഈദ് മാസ്റ്റർ പർളാടം സ്വാഗതവും സുബൈർ ബാഡൂർ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0