എസ് വൈ എസ് മൊഗ്രാൽ പുത്തൂർ സർക്കിൾ 'തസ്‌കിയ സമ്മേളനം' പ്രൗഢമായി

Oct 31, 2026 - 10:18
എസ് വൈ എസ് മൊഗ്രാൽ പുത്തൂർ സർക്കിൾ 'തസ്‌കിയ സമ്മേളനം' പ്രൗഢമായി

മൊഗ്രാൽ പുത്തൂർ: സമസ്ത സെന്റിനറി കോൺഫറൻസിന്റെ പ്രചാരണാർത്ഥം എസ്.വൈ.എസ് മൊഗ്രാൽ പുത്തൂർ സർക്കിൾ കമ്മിറ്റി സംഘടിപ്പിച്ച 'തസ്‌കിയ സമ്മേളനം' പ്രൗഢമായി. സയ്യിദ് സീതിക്കോയ തങ്ങളുടെ പ്രാർത്ഥനയോടെയാണ് പരിപാടിക്ക് തുടക്കമായത്. സമസ്ത കാസർഗോഡ് മേഖല സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്നിന്റെ അധ്യക്ഷതയിൽ എസ്.വൈ.എസ് സോൺ പ്രസിഡന്റ് ഷാഫി സഖാഫി എണിയാടി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രമുഖ വാഗ്മിയും എസ്.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റുമായ സി.കെ റാഷിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തി. സവാദ് സഅദി, ഹക്കീം സഖാഫി, നൗഫൽ സഖാഫി എന്നിവർ മഹ്‌ളറതുൽ ബദ്‌രിയക്ക് നേതൃത്വം നൽകി. അബ്ദുൽ കരീം മാസ്റ്റർ ദർബാർകട്ട പ്രഭാഷണം നടത്തി. 

സയ്യിദ് എസ്.കെ കുഞ്ഞിക്കോയ തങ്ങൾ, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ബാദുഷ ഹാദി സുറൈജി, മുഹമ്മദ്‌ ടിപ്പു നഗർ, ആസിഫ് ആലമ്പാടി, ഇർഫാദ് മായിപ്പാടി, സിറാജ് കെ.കെ., എ കെ കമ്പാർ, ഷാഫി ഹാജി കുദിർ, ഇബ്രാഹിം ശാസ്താ നഗർ, ലത്തീഫ് അറഫാ, മുഹമ്മദ് മുണ്ടേക്ക, ഇഖ്ബാൽ ജോയിസ്, മനാസ് ലത്തീഫി ബള്ളൂർ, റഫീഖ് കുന്നിൽ, AtoZ റഹ്മാൻ അബ്ദുറഹ്മൻ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0