സമസ്ത സെന്റിനറി; കുണ്ടാർ യൂണിറ്റിന്റെ നേതൃത്വത്തിൽ ചുമരെഴുത്ത് നടത്തി

Oct 20, 2026 - 09:34
സമസ്ത സെന്റിനറി; കുണ്ടാർ യൂണിറ്റിന്റെ നേതൃത്വത്തിൽ ചുമരെഴുത്ത് നടത്തി

കുണ്ടാർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന സെന്റിനറി സമ്മേളനത്തിന്റെ പ്രചാരണാർഥം കുണ്ടാർ യൂണിറ്റിന്റെ നേതൃത്വത്തിൽ ചുമരെഴുത്ത് നടത്തി.

സമസ്തയുടെ നൂറുവർഷത്തെ വിജ്ഞാന-ആത്മീയ സേവനങ്ങളും മത-സാമൂഹിക രംഗങ്ങളിലെ മഹത്തായ സംഭാവനകളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടത്തിയ ചുമരെഴുത്ത് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശകരമായ തുടക്കമായി. സമസ്തയുടെ ആശയാദർശങ്ങൾ പുതുതലമുറയിലേക്ക് കൈമാറുന്നതിനും സെന്റിനറി സമ്മേളനത്തിന്റെ സന്ദേശം സമൂഹത്തിൽ വ്യാപിപ്പിക്കുന്നതിനും ഇത്തരം പ്രചാരണ പ്രവർത്തനങ്ങൾ സഹായകമാകും.

സെന്റിനറി സമ്മേളനത്തിന്റെ വിജയത്തിനായി വരും ദിവസങ്ങളിലും വിവിധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് യൂണിറ്റ് പ്രവർത്തകർ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0