വഖഫ് ബോർഡ് പുന:സംഘടന; സമസ്തക്ക് പരിഗണന ലഭിക്കാത്തതിൽ കടുത്ത അതൃപ്തിയുമായി എം കെ രാഘവൻ എം പി
കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്തക്ക് അർഹമായ പ്രാതിനിധ്യമോ പരിഗണനയോ ലഭിച്ചില്ലെന്ന് എം.കെ. രാഘവൻ എം.പി. ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തിൽ അതൃപ്തി തുറന്നുകാട്ടിയത്.
കേരളത്തിലെ മുസ്ലിം സമുദായത്തിലെ പ്രബല വിഭാഗവും അനേകം മതസ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നവരാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന സമസ്തയെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ള ഒരു വിഭാഗത്തെ ഒഴിവാക്കിക്കൊണ്ടുള്ള പുനഃസംഘടന അംഗീകരിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ സർക്കാരും മുന്നണിയും പുനഃപരിശോധന നടത്തി അതൃപ്തി പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇത് സംബന്ധിച്ചുള്ള തന്റെ വികാരങ്ങൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും എം കെ രാഘവൻ എം പി കൂട്ടിച്ചേർത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0