ഹൃദയാഘാതം: മദ്രസ അധ്യാപകൻ അബുദാബിയിൽ നിര്യാതനായി
കാസർകോട്: ഹൃദയാഘാതത്തെ തുടർന്ന് മദ്രസ അധ്യാപകൻ അബുദാബിയിൽ അന്തരിച്ചു. കുണിയ കാനത്തിൽ സ്വദേശി അബ്ദുൾ റഹീം ബദവി (35) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ താമസസ്ഥലത്തുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജോലി ആവശ്യാർത്ഥം മൂന്ന് മാസം മുമ്പാണ് അദ്ദേഹം നാട്ടിൽ നിന്നും അബുദാബിയിലേക്ക് പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കുണിയ രിഫാഇയ്യ മസ്ജിദ് ഇമാം, കുണിയ മിൻഹാജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപകൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എസ്.വൈ.എസ്. പെരിയ സർക്കിൾ ഫിനാൻസ് സെക്രട്ടറിയായിരുന്നു. ഫബീനയാണ് ഭാര്യ. ഫാത്തിമത്ത് റംസാന, ബദീജത്ത് റഹീന, മറിയം റൂഫ, മുഹമ്മദ് റെൈഹാൻ എന്നിവരാണ് മക്കൾ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0