സംസ്ഥാനത്തെ ഞെട്ടിച്ച് കൊലപാതകം; ഭാര്യയെയും നാലരവയസുകാരൻ മകനെയും ഭർത്താവ് കഴുത്തറത്ത് കൊന്നു

Oct 15, 2026 - 10:43
സംസ്ഥാനത്തെ ഞെട്ടിച്ച് കൊലപാതകം; ഭാര്യയെയും നാലരവയസുകാരൻ മകനെയും ഭർത്താവ് കഴുത്തറത്ത് കൊന്നു

തൃശൂർ: തൃശൂരിൽ ഭാര്യയെയും നാലര വയസ്സുള്ള മകനെയും ഭർത്താവ് കഴുത്തറത്ത് കൊലപ്പെടുത്തി. വലപ്പാട് ബീച്ചിൽ തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയ (30), മകൻ ദക്ഷിൻ (4) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വിജേഷിനെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ വിസ്മയയെ ആക്രമിച്ച ശേഷം മകനെയും കൊണ്ട് മറ്റൊരു മുറിയിൽ കയറി വാതിലടച്ച വിജേഷ് കുഞ്ഞിനെയും കൊലപ്പെടുത്തുകയായിരുന്നു. ബ്ലേഡ് ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0