മൂന്ന് പേരുടെ ജീവനെടുത്ത മിനികൂപ്പർ വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവതീയുവാക്കളുടെ ജീവനെടുത്ത മിനികൂപ്പർ വാഹനാപകട കേസിൽ പ്രതികൾക്ക് തിരിച്ചടി. കേസിൽ പ്രതിചേർക്കപ്പെട്ട നാല് പേരുടെയും ജാമ്യാപേക്ഷ അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. ഒന്നാം പ്രതി സുഹൈൽ സജീവ്, കൂട്ടാളികളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അപകടത്തിൽ മരിച്ചവരെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വിചിത്രമായ വാദമാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാളൈപ്പുറത്തായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് മൂന്ന് പേർക്കാണ്. പ്രതി സുഹൈൽ സജീവ് മുൻപും സമാനമായ രീതിയിൽ അപകടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ എന്ന സംശയത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആലപ്പുഴയിൽ കഴിഞ്ഞ നവംബറിലുണ്ടായ ഒരു മിനികൂപ്പർ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ മിനികൂപ്പറിന്റെ ചിത്രങ്ങൾ സുഹൈൽ സജീവിന്റെ ഇൻസ്റ്റഗ്രാം പേജിൽ കണ്ടെത്താൻ കഴിഞ്ഞതോടെയാണ് പഴയ കേസും ഇപ്പോൾ വീണ്ടും അന്വേഷണ പരിധിയിൽ വന്നിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0