രാജ്മോഹൻ ഉണ്ണിത്താനെതിരെ തൃക്കരിപ്പൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

Nov 27, 2026 - 15:08
രാജ്മോഹൻ ഉണ്ണിത്താനെതിരെ തൃക്കരിപ്പൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

കാസർകോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാർഷിക പരിപാടിക്കിടെ രാജ്മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധം. പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ സദസ്സിൽ നിന്നാണ് ആദ്യം പ്രതിഷേധമുയർന്നത്. ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെ സദസ്സിൽ നിന്ന് ഒരു പ്രവർത്തകൻ എഴുന്നേറ്റ് നിന്ന് പ്രതിഷേധിക്കുകയായിരുന്നു. പാർട്ടി പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളാത്ത, പാർട്ടിയെ ധിക്കരിക്കുന്ന നേതാവായി ഉണ്ണിത്താൻ മാറി എന്ന തരത്തിലായിരുന്നു വിമർശനം. എന്നാൽ പ്രതിഷേധത്തിനിടയിലും പ്രസംഗം നിർത്താൻ ഉണ്ണിത്താൻ തയ്യാറായില്ല. ഉദ്ഘാടന പ്രസംഗം പൂർത്തിയാക്കി പുറത്തിറങ്ങി വാഹനത്തിൽ കയറുമ്പോഴും മറ്റു ചില പ്രവർത്തകർ ചേർന്ന് ഉണ്ണിത്താനെതിരെ പ്രതിഷേധം അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0