സമസ്ത സെന്റനറി ഹഫ്‌ലത്തുൽ ഉലമ; കുമ്പള, ഉപ്പള മേഖലകൾക്ക് പുതിയ സാരഥികൾ
ബന്തിയോട്: 'നൂറ് പ്രകാശ വർഷങ്ങൾ' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പിന്റെ രണ്ടാംഘട്ട പദ്ധതിയായ ഹഫ്‌ലത്തുൽ ഉലമ കുമ്പള മേഖലയിൽ സമാപിച്ചു. 500 ലേറെ വരുന്ന പണ്ഡിതന്മാരുടെ സംഗമം പ്രസിഡൻറ് അബ്ദുൽ മജീദ് ഫൈസിയുടെ അധ്യക്ഷതയിൽ സമസ്ത ജില്ലാ ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് അഹ്മദ് കബീർ ജമലുല്ലൈലി തങ്ങൾ പ്രാർത്ഥന നടത്തി. നിലവിലെ കുമ്പള മേഖലയെ വിഭജിച്ചു ഉപ്പള, കുമ്പള മേഖല മുശാവറയെ പ്രഖ്യാപിച്ചു. ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, എം പി അബ്ദുള്ള ഫൈസി നെക്രാജ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, അബ്ദുറഹ്മാൻ അഹ്‌സനി എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ചുകൊണ്ട് സംസാരിച്ചു. മൂസ സഖാഫി കളത്തൂർ വാർഷിക റിപ്പോർട്ടും അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജമാലുദ്ദീൻ സഖാഫി പെർവാഡ് സ്വാഗതവും മുഹമ്മദലി അഹ്സനി മഖ്ദൂമിയ്യ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി കുമ്പള മേഖല മുശാവറ അബ്ദുൽ മജീദ് ഫൈസി കൊടിയമ്മ (പ്രസിഡൻറ്) ജമാലുദ്ദീൻ സഖാഫി പെർവാഡ് (ജനറൽ സെകൂട്ടറി), അഹ്മദുൽ കബീർ ജമലുല്ലൈലി തങ്ങൾ (ഫൈനാൻസ് സെക്രട്ടറി), അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, വി പി അബ്ദുല്ല ഫൈസി, എം എ അബ്ദുൽ ഖാദർ മുസ്ലിയാർ (വൈസ് പ്രസിഡണ്ട്), സയ്യിദ് മുനീറുൽ തങ്ങൾ, അബ്ദുല്ലത്തീഫ് സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ (സെക്രട്ടറി).
ഉപ്പള മേഖല മുശാവറ അബ്ദുസ്സലാം ദാരിമി കുബണൂർ (പ്രസിഡൻറ്), മുഹമ്മദലി അഹ്സനി മഖ്ദൂമിയ്യ (ജനറൽ സെക്രട്ടറി), അബ്ദുൽ ഹമീദ് സഖാഫി മേർക്കള (ഫൈനാൻസ് സെക്രട്ടറി), അലവി ബാഖവി ചിന്നമുഗർ, കെ എസ് ഇബ്രാഹിം മദനി ബായിക്കട്ട, അബ്ദുൽ ഹമീദ് സഖാഫി പാടി (വൈസ് പ്രസിഡണ്ട്). യൂസുഫ് ഫാളിലി മുളിഗദ്ധെ, അനസ് സിദ്ദീഖ് ഷിറിയ, സിദ്ദീഖ് സഖാഫി ബായാർ (സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0