സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ബദിയടുക്ക മേഖലക്ക് നവ സാരഥികൾ
മുള്ളേരിയ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ബദിയടുക്ക മേഖലക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. സംഘനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായാണ് നിലവിൽ മുള്ളേരിയ മേഖലയിൽ നിന്നും പുതിയ മേഖലയായി ബദിയടുക്കയെ പ്രഖ്യാപിച്ചത്. മുള്ളേരിയ റോസല്ല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ മുശാവറ അംഗം മൂസൽ മദനി തലക്കി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
പുതിയ ഭാരവാഹികളായി ഇബ്രാഹിം ദാരിമി ഗുണാജെ (പ്രസിഡന്റ്), അബൂബക്കർ കാമിൽ സഖാഫി പാവൂറടുക്ക (ജനറൽ സെക്രട്ടറി), എം പി അബ്ദുള്ള ഫൈസി നെക്രാജ് (ട്രഷറർ), അബൂബക്കർ ഫൈസി കുമ്പഡാജെ, ബഷീർ സഖാഫി കൊല്യം, അബ്ദുറഹ്മാൻ സഖാഫി നാരമ്പാടി (വൈസ് പ്രസിഡന്റുമാർ). ഇബ്രാഹിം സഖാഫി പൂണ്ടൂർ, ഇല്യാസ് ഹിമമി സഖാഫി ഗുണാജെ, അബ്ദുൽ ഖാദിർ സഖാഫി നാരമ്പാടി (സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ സഖാഫി ജമലുല്ലൈലി, എ കെ സഅദി ചുള്ളിക്കാനം, ഹസൈനാർ സഖാഫി അജ്ജാവരം, അബ്ദുൽ അസീസ് ഹിമമി ഗോസാഡ, അബ്ദുറഹ്മാൻ സഅദി ചേടേക്കൽ, അബൂബക്കർ സഅദി നെക്രാജെ, ജുനൈദ് സഖാഫി നാരംപാടി, അനസ് അഹ്സനി ആലംകോട്, സൈഫുദ്ദീൻ സഅദി നെക്രാജെ, ഉമർ ഹിമമി അഹ്സനി തുപ്പക്കൽ, അബ്ദുല്ല സഅദി തൂപ്പക്കൽ, ശഹീദ് ഹിമമി ചെണ്ടത്തോടി, മഹ്മൂദ് മിസ്ബാഹി മുക്കൂർ, താജുദ്ധീൻ ഹിമമി സഖാഫി നാരമ്പാടി, അബ്ദുൽ ഖാദർ അമാനി പൈക്ക, അബൂബക്കർ സഖാഫി പെർള (എക്സിക്യൂട്ടീവ്). ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി (ക്ഷണിതാവ്) എന്നിവരെ തെരെഞ്ഞെടുത്തു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0